Sunday, November 15, 2015

അങ്കമാലി ഭദ്രാസന യുവജനപ്രസ്ഥാനം കലാമത്സരം നടത്തപ്പെട്ടു

അങ്കമാലി ഭദ്രാസന യുവജനപ്രസ്ഥാനം കലാമത്സരം നടത്തപ്പെട്ടു
ഓര്‍ത്തഡോക്‍സ്‌ ക്രൈസ്തവ യുവജപ്രസ്ഥാനം അങ്കമാലി ഭദ്രാസന തല കലാമത്സരം മാര്‍ തെയോഫിലോസ് നഗറില്‍ നടത്തപ്പെട്ടു.കുന്നക്കുരുടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഭദ്രാസനാധിപനും യുവജനപ്രസ്ഥാനം അദ്ധ്യക്ഷനുമായ യുഹാനോന്‍ മാര്‍ പൊളികാര്‍പ്പോസ് മെത്രാപ്പോലീത്താ സമ്മാന ദാനം നിര്‍വഹിച്ചു

Saturday, November 14, 2015

Pothi choru vidharanam

St Thomas Orthodox cathedral kadampanad.St Johns youth movement sasthamcotta government hospitalil "Sneha sprsham" pothichoru vidharanam 2015
Choru pothi nalki sahayicha
Iverkalayil ulla 120 vettu karku nanni arpikunu

Tuesday, November 10, 2015

Like this page

https://www.facebook.com/catholicasimhasanam/

നിരണം പള്ളിയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപെരുന്നാൾ

ആഗോള മാർത്തോമ്മൻ തീർഥാടന കേന്ദ്രവും വിശുദ്ധ മാർത്തോമ്മാ ശ്ലീഹായാൽ എ ഡി 54ൽ പരിശുദ്ധ ദൈവ മാതാവിന്റെ നാമത്തിൽ സ്ഥാപിതമായ നിരണം പള്ളിയിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപെരുന്നാൾ 2015 ഡിസംബർ 13 മുതൽ 21 വരെ

ക്രിസ്തുമസ് കരോൾ ഗാനമത്സരം "മസ്മൂര് 2015 ''

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ സ്വര്ഗീയ കിന്നരം എന്നറിയപെടുന്ന സഭാകവി ശ്രീ സി പി ചാണ്ടി സാറിന്റെ അനുസ്മരനാർത്ഥം ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനം യു എ ഇ സോണ്‍ ഇദം പ്രഥമമായി തുടങ്ങുന്ന സി പി ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ക്രിസ്തുമസ് കരോൾ ഗാനമത്സരം "മസ്മൂര് 2015 '' ഡിസംബർ 4 ആം തീയതി വൈകിട്ട് 5 മണി മുതൽ ഷാർജ സെന്റ്‌ ഗ്രിഗൊറിയൊസ് ഓർത്തഡോൿസ്‌ ദേവാലയത്തിൽ വച്ച് നടത്തപെടുന്നു .

സാമുഹ്യ തിന്മകള്‍ക്കെതിരെ യുവജനങ്ങള്‍ പ്രതികരിക്കണം : കുറിയക്കോസ് മാര്‍ ക്ലീമ്മീസ്

വാഴമുട്ടം: സാമുഹ്യ തിന്മകള്‍ക്കെതിരെ യുവജനങ്ങള്‍ പ്രതികരിക്കണമെന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുറിയാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പേലീത്താ.ഓ സി വൈ എം തുമ്പമണ്‍ മേഖലാ സമ്മേളനം വാഴമുട്ടം മാര്‍ ബഹനാന്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭദ്രാസനാ വൈസ് പ്രസിഡന്‍െ്‌റ ഫാ ജേക്കബ് ചാക്കോ അധ്യക്ഷനായിരുന്നു.ഓ സി വൈ എം 2015-2016 വര്‍ഷത്തെ ഉദ്ഘാടനം ഓ സി വൈ എം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ പി വൈ ജസന്‍ നിര്‍വ്വഹിച്ചു.കേന്ദ്ര ട്രഷറര്‍ ജോജി പി തോമസ് മുഖ്യ അതിഥിയായിരുന്നു.ത്രീതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച ബ്ലസന്‍ എബ്രഹാം, പോള്‍ രാജന്‍ എന്നിവര്‍ക്ക് അനുമോദനം നല്‍കി.സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫാ കെ വി പോള്‍ മുഖ്യസന്ദേശം നല്‍കി.സെഹ്‌തോ ടീം മ്യുസിക്ക് സെഷന് നേത്യത്ത്വം നല്‍കി റോസ്‌ലിന്‍ സാറാ റോയി ക്ലാസ് നയിച്ചു തീം പ്രസന്റഷന്‍ ബിബിന്‍ ബിജോയ് അവതരിപ്പിച്ചു റിജോഷ് ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സിജു തരകന്‍ സംഘടനാ പ്രമേയവും അവതരിപ്പച്ചു.ഓ സി വൈ എം വിഷന്‍ ആന്റ മിഷന്‍ 2016 ന് സോജു ജോഷ്വാ നേത്യത്ത്വം നല്‍കി.തുമ്പമണ്‍ ഡിസ്ട്രക്റ്റ് പ്രസിഡന്റെ ഫാ ലിജു യോഹന്നാന്‍,ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍,ചെങ്ങന്നുര്‍ ഭദ്രാസനാ കൗണ്‍സില്‍ അംഗം നിതിന്‍ എ ചെറിയാന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ലിനു മാത്യു, അകാശ് മാത്യു വര്‍ഗ്ഗീസ് ഡിസ്ട്രിക്റ്റ് ഓര്‍ഗനെസര്‍മാരായ സാം ജോണ്‍,സോഹില്‍ സൈമണ്‍,യുണിറ്റ് സെക്രട്ടറി ലിബിന്‍ ഡെന്നി റോയ് ഇടവക ട്രസ്റ്റി ജോര്‍ജ്ജ് മാത്യു എന്നിവര്‍ അശംസകള്‍ നേര്‍ന്നു.ഇടവക വികാരി ഫാ തോമസ്സ് കെ ചാക്കോ സ്വാഗതവും മേഖലാ സെക്രട്ടറി ജിത്ത് ജോണ്‍ നന്ദിയും അറിയിച്ചു
23 യുണിറ്റുകളില്‍ നിന്നായി 200ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു