Sunday, June 3, 2018

വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ.

മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍ ഉയര്‍ത്തപ്പെടുകയും അതിലെ തലവന്മാരും ശുശ്രൂഷകന്മാരും നിരപ്പാക്കപ്പെടുകയും ചെയ്യണമെ.

കര്‍ത്താവേ, വിശുദ്ധ സഭയില്‍ സമാധാനം വര്‍ദ്ധിക്കയും അതിന്‍റെ കൂട്ടം ആര്‍പ്പുവിളിക്കയും, അതിന്‍റെ മക്കള്‍ സന്തോഷിക്കയും, അതിന്‍റെ  തല ഉയര്‍ത്തപ്പെടുകയും, അതിന്‍റെ മഹത്വം വര്‍ദ്ധിക്കയും, അതിന്‍റെ കിരീടത്തിന് ഉന്നതി ലഭിക്കയും, അതിന്‍റെ മടി നിറയുകയും, അതിന്‍റെ മക്കള്‍ വര്‍ദ്ധിക്കയും, അതിന്‍റെ ശത്രുക്കള്‍ വീണുപോകയും ചെയ്യണമെ. അതിന്‍റെ ശത്രുക്കള്‍ ലജ്ജിക്കയും, അതിന്‍റെ മക്കളില്‍ അത് സന്തോഷിക്കയും, അതിന്‍റെ കൂട്ടങ്ങളില്‍ അത് ആനന്ദിക്കയും, അതിന്‍റെ ഭരണക്കാരില്‍ അത് ഇമ്പപ്പെടുകയും ചെയ്യുമാറാകണമെ. അതിനെ പുതുതാക്കുന്നവര്‍ മഹത്വത്തിന്‍റെ ശബ്ദങ്ങളാല്‍ അതില്‍ സ്തുതിപാടുമാറാകണമെ.

ഞങ്ങളുടെ കര്‍ത്താവെ, നാനാഭാഗങ്ങളിലുള്ള നിന്‍റെ സഭയെ നീ നിരപ്പാക്കണമെ. തിരുവിഷ്ടപ്രകാരം അതിനെ ശുശ്രൂഷിക്കുന്ന ഇടയന്മാരെ അതില്‍ നിയമിക്കണമെ. സത്യപ്രകാശം അതില്‍ ശോഭയോടെ പ്രകാശിക്കണമെ. അതു പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യത്തെ സ്തോത്രം ചെയ്തു വന്ദിച്ചു മഹത്വപ്പെടുത്തുവാനായിട്ടു സന്തോഷങ്ങളുടെ മാസങ്ങളെയും ഐശ്വര്യമുള്ള സംവത്സരങ്ങളെയും അതിനു നീ കൊടുക്കണമെ, ആമ്മീന്‍.

ബഥേൽ അരമനയിൽ നടന്ന ഗുരുവന്ദനം പരിപാടി

ഗുരുഭക്തിയുംമൂല്യബോധവുമുള്ള തലമുറ വളർന്നുവെങ്കിൽ മാത്രമേ സമൂഹത്തിന് നിലനില്ക്കുവാൻ കഴിയുകയുള്ളൂയെന്ന് ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പ്രസ്താവിച്ചു. പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി ബഥേൽ അരമനയിൽ നടത്തിയ ഗുരു വന്ദനം പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു. ശ്രീമതി. അഞ്ജന റിബേക്ക റോയി ക്ലാസെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. തോമസ് കൊക്കാപ്പറമ്പിൽ, ഫാ. ഐപ്പ് പി സാം, ഫാ. ജോൺ ചാക്കോ, ഫാ. ടിജു എബ്രഹാം, ഫാ. മത്തായി സഖറിയ, ഫാ. സുനിൽ ജോസഫ്, സജി പട്ടരുമഠം, സിബി മത്തായി എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി 600 വിദ്യാർത്ഥികൾ സംബന്ധിച്ചു. ⇝കൂടുതൽ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

അടൂര്‍-കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ "മണ്ണിനൊരു കൂട്ട് " പരിസ്ഥിതി സംരക്ഷണ ദിനാചരണം

അടൂര്‍-കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ "മണ്ണിനൊരു കൂട്ട് " പരിസ്ഥിതി സംരക്ഷണ ദിനാചരണം വൃക്ഷതൈ വിതരണം ചെയ്ത് തേമ്പാറ മര്‍ത്തശ്മുനി പള്ളിയില്‍ ഉദ്ഘാടനം ചെയ്തു ഫാ.ജോണ്‍ റ്റി സാമുവേല്‍,ഷിബു ജി.,സിബി സ്ളീബാ എന്നിവര്‍ നേതൃത്വം നല്‍കി...

പുഴ സംരക്ഷണത്തിന് ഒരു കൂട്ടായ്മ അടൂർ കടമ്പനാട് ഭദ്രാസന യൂവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ

പുഴ സംരക്ഷണത്തിന് ഒരു കൂട്ടായ്മ.


പുഴയോരം

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് , പുഴകൾ മലിനമാകാതെ സംരക്ഷിക്കുന്ന തീരദേശ ഗ്രാമത്തെ ആദരിക്കുകയും പുഴയോരത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും വൃക്ഷത്തൈ വിതരണം നിർവഹിക്കുകയും ചെയ്യുന്നു.

അടൂർ കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനം, പത്തനാപുരം പിടവൂർ ശാലേം സെന്റ്മേരീസ് യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിലും  പിടവൂർ റെസിഡൻസ് അസോസിയേഷൻ സഹകരണത്തിലും നടത്തുന്നു.

ജൂൺ അഞ്ച് 3 pm
പിടവൂർ തര്യൻതോപ്പ് കടവിൽ.

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി



*മാർ ദിദിമോസ്‌ മിനിസ്ട്രി അക്ഷരമിത്രം പദ്ധതി *
കരിമ്പ സൈന്റ്റ്‌ ജോഹ്ന്സ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ കരിമ്പ പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യായന വര്‍ഷാരംഭത്തില്‍ 
50 " വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് ഫുൾ   സ്കൂൾ കിറ്റ് കൊടുത്തു
വി: കുര്‍ബാനക്ക്ശേഷം ബഹു: വികാരി ജേക്കബ് കുരുവിള  അച്ചന്‍ ,വൈസ് പ്രസിഡന്റ്‌ adv. ആദർശ് കുര്യൻ, സെക്രട്ടറി. സുബിൻ  ജോർജ്, യുവജന പ്രസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്തത്തില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്ക്കും കിറ്റ് വിതരണംനടത്തി.