കാർത്തികപ്പള്ളി കത്തീഡ്രൽ
ഏകദേശം 1200 വർഷത്തെ പഴക്കം അവകാശപ്പെടാവുന്ന മധ്യ തിരുവിതാംകൂറിലെ പ്രസിദ്ധമായ ദേവാലയമാണ്
കാർത്തികപ്പള്ളി സെ. തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ. പരിശുദ്ധ സഭയുടെ മാവേലിക്കര ഭദ്രാസനത്തിന് കീഴിൽ സ്ഥിതി
ചെയ്യുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാൾക്കും ഒഴിവാക്കാൻ സാധിക്കാത്ത പഴമയും
പ്രൗഡിയും ഈ ദേവാലയത്തിന് അവകാശപ്പെടാവുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ ഐക്കണ് ശേഖരവും നമുക്ക് ഇവിടെ
കാണാവുന്നതാണ്. നമ്മുടെ പിതാവായ മാർത്തോമാ ശ്ലീഹായുടെ മദ്ധ്യസ്ഥത നമുക്ക് കാവലും കോട്ടയും ആകട്ടെ...