Friday, July 20, 2018
Friday, July 13, 2018
*മലങ്കര മക്കൾ നൽകിയ കരുതലിനും സ്നേഹത്തിനും ഒരായിരം നന്ദി..!
Tuesday, July 3, 2018
ഭൂവിലശ്ശേഷഷം ദൈവത്താൽ പ്രേരിതരായി ശ്ലീഹന്മാർ പോയി ജാതികളിടയിൽ ഭൂതലസീമയത്തോളം നല്ല്ഏവൻഗേലിയോൻ..🎷🎼🎼🎼🎻🎻🎻
ഭൂവിലശ്ശേഷഷം ദൈവത്താൽ പ്രേരിതരായി ശ്ലീഹന്മാർ പോയി ജാതികളിടയിൽ ഭൂതലസീമയത്തോളം നല്ല്ഏവൻഗേലിയോൻ..🎷🎼🎼🎼🎻🎻🎻
പൗലോസ് ശ്ലീഹ – ധന്യൻ ചൊൽക്കട്ടെ നിതേ - വം നിങ്ങളെ ഞങ്ങൾ അറിയിച്ചതിനെതിരായി വേറൊരുവൻ വന്നറിയിച്ചാൽ വാനവനെങ്കിലുമാ ദൂദൻ ..🎧🎻🎻🎻🎼🎻
💜💙💚💚💛❤
ഇഷ്ടമായാൽ പേജ് Like ചെയ്ത് പോസ്റ്റ് Share ചെയ്യാൻ മറക്കേണ്ട.
Monday, July 2, 2018
തോമാശ്ലീഹാ

ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് കരുതപ്പെടുന്നു. മലബാറിലെ മുസ്സിരിസ്സിലാണു(കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ ജൂതകോളനികളുണ്ടായിരുന്നു. ഇസ്ലാംമതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന അരമായ സുറിയാനിഭാഷ ആയിരുന്നു.
തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. ഏഴരപ്പള്ളികൾഎന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം കുത്തേറ്റ് മരിച്ചതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.
Sunday, July 1, 2018
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും M.A ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ കുമാരി റെനി അന്ന ഫിലിപ്പിന് പ്രാർത്ഥനാശംസകൾ
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും M.A ഹിസ്റ്ററിയിൽ ഒന്നാം റാങ്ക് നേടിയ കുമാരി റെനി അന്ന ഫിലിപ്പിന് പ്രാർത്ഥനാശംസകൾ. കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പ്‌സിലെ വിദ്യാർത്ഥിയായ റെനി മാവേലിക്കര ഭദ്രാസനത്തിലെ കറ്റാനം സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗവും കറ്റാനം പുതുക്കുളങ്ങര വീട്ടിൽ ഫിലിപ്പ് വർഗീസിന്റെയും ആനി ഫിലിപ്പിന്റെയും മകളുമാണ്.
Wednesday, June 13, 2018
അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി.
'ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതിയെനിക്ക്' എന്ന് തലമുറകളെ പാടി പഠിപ്പിച്ച വന്ദ്യ പിതാവാണ് അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി. പാവങ്ങളുടെ പക്ഷം ചേര്‍ന്ന് അവര്‍ക്കായി പ്രവര്‍ത്തിച്ച പിതാവ്. "മറക്കല്ലേ മക്കളേ ദരിദ്രരൂപങ്ങളെ" എന്ന് അവസാന ശ്വാസത്തിലും നമ്മെ ഓര്‍പ്പിച്ച പിതാവ്.അതേ,പാവങ്ങളുടെ പാവപ്പെട്ട ബിഷപ്പ്.
ലളിതമായ ജീവിതശൈലികളിലൂടെയും, പ്രവാചകതുല്യമായ പ്രസംഗങ്ങളിലൂടെയും ഈ പിതാവ് ജനങ്ങളുടെ മനസ്സിനുള്ളില്ലേയ്ക്ക് ഓടികയറി. തീ പാറുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. 'സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം' എന്ന് പറഞ്ഞ് തലമുറകള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ പിതാവിനെ മലങ്കരയുടെ ആധുനിക പൗലോസ് ശ്ലീഹ എന്ന് നിസംശയം വിശേഷിപ്പിക്കാം. നിശ്ചയമായും സുവിശേഷ വയലുകളില്‍ അഭിവന്ദ്യ തിരുമേനി വിതച്ച വിത്തിന്റെ വിളവെടുപ്പാണ് ഇന്ന് മുഴങ്ങി കേള്‍ക്കുന്ന സുവിശേഷപ്രഘോഷണങ്ങള്‍. പ്രായത്തിന്റെ അവശതകള്‍ക്ക് പോലും ആ പ്രവാചകവീര്യത്തെ കെടുത്തികളയാനായില്ല.ലഭിച്ചതല്ലാതെ എനിക്കൊന്നുമില്ല എന്ന് പറഞ്ഞ് കിട്ടിയതെല്ലാം മറ്റുള്ളവര്‍ക്കായി വീതിച്ച് നല്‍കി. അനേകരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച പിതാവ് പ്രാര്‍ത്ഥനയില്‍ പരിപൂര്‍ണ അഭയം കണ്ടെത്തി. ദരിദ്രര്‍ക്ക് വേണ്ടി, രോഗിക്ക് വേണ്ടി, പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടി, അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരു മനസ്സായിരുന്നു എന്നും തിരുമേനിയുടേത്. "എന്‍റെ തിരുമേനി" എന്ന് ആര്‍ക്കും പറയാവുന്ന ഒരു പിതാവ്.
Subscribe to:
Posts (Atom)