Wednesday, June 13, 2018

അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി.

'ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതിയെനിക്ക്' എന്ന് തലമുറകളെ പാടി പഠിപ്പിച്ച വന്ദ്യ പിതാവാണ് അഭി. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി. പാവങ്ങളുടെ പക്ഷം ചേര്‍ന്ന് അവര്‍ക്കായി പ്രവര്‍ത്തിച്ച പിതാവ്. "മറക്കല്ലേ മക്കളേ ദരിദ്രരൂപങ്ങളെ" എന്ന് അവസാന ശ്വാസത്തിലും നമ്മെ ഓര്‍പ്പിച്ച പിതാവ്.അതേ,പാവങ്ങളുടെ പാവപ്പെട്ട ബിഷപ്പ്.

ലളിതമായ ജീവിതശൈലികളിലൂടെയും, പ്രവാചകതുല്യമായ പ്രസംഗങ്ങളിലൂടെയും ഈ പിതാവ് ജനങ്ങളുടെ മനസ്സിനുള്ളില്ലേയ്ക്ക് ഓടികയറി. തീ പാറുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. 'സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം' എന്ന് പറഞ്ഞ് തലമുറകള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ പിതാവിനെ മലങ്കരയുടെ ആധുനിക പൗലോസ്‌ ശ്ലീഹ എന്ന് നിസംശയം വിശേഷിപ്പിക്കാം. നിശ്ചയമായും സുവിശേഷ വയലുകളില്‍ അഭിവന്ദ്യ തിരുമേനി വിതച്ച വിത്തിന്റെ വിളവെടുപ്പാണ് ഇന്ന് മുഴങ്ങി കേള്‍ക്കുന്ന സുവിശേഷപ്രഘോഷണങ്ങള്‍. പ്രായത്തിന്റെ അവശതകള്‍ക്ക് പോലും ആ പ്രവാചകവീര്യത്തെ കെടുത്തികളയാനായില്ല.
ലഭിച്ചതല്ലാതെ എനിക്കൊന്നുമില്ല എന്ന് പറഞ്ഞ് കിട്ടിയതെല്ലാം മറ്റുള്ളവര്‍ക്കായി വീതിച്ച് നല്‍കി. അനേകരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച പിതാവ് പ്രാര്‍ത്ഥനയില്‍ പരിപൂര്‍ണ അഭയം കണ്ടെത്തി. ദരിദ്രര്‍ക്ക് വേണ്ടി, രോഗിക്ക് വേണ്ടി, പ്രയാസപ്പെടുന്നവര്‍ക്ക് വേണ്ടി, അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി ദാഹിക്കുന്ന ഒരു മനസ്സായിരുന്നു എന്നും തിരുമേനിയുടേത്. "എന്‍റെ തിരുമേനി" എന്ന് ആര്‍ക്കും പറയാവുന്ന ഒരു പിതാവ്.

പരിശുദ്ധ പരുമല തിരുമേനി

തിരുമേനിക്ക് ഒരു മെഴുകുതിരിയുമായി പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിൽ വന്നു ചേരുന്ന ആയിരം ആയിരം മക്കൾക്ക്‌ ഇടയിൽ നിന്ന് തിരുമേനി അവരെ കെട്ടിപിടിച്ചു പറയുന്നേ ഞാൻ കേട്ടിട്ട് ഉണ്ട് മോനെ മോളെ കരയണ്ട നീ സന്തോഷത്തോടെ പോകുക.... പരിശുദ്ധ തിരുമേനി അപ്പച്ചാ ഈ മെഴുകുതിരി നേര്ച്ച കൈ- കൊള്ളണമേ...


Sunday, June 10, 2018

വൃക്ഷതൈ വിതരണം

ഏഴംകുളം വടക്ക് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ തണൽ പദ്ധതിയുടെ ഭാഗമായി നടന്ന ഏഴംകുളം വടക്ക് സെന്റ് മേരീസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ തണൽ പദ്ധതിയുടെ ഭാഗമായി നടന്ന വൃക്ഷതൈ വിതരണം അടൂർ കടമ്പനാട് ഭദ്രാസന സെക്രട്ടറിയും ഇടവക വികാരിയുമായ ബഹുമാനപെട്ട രാജൻ മാത്യു അച്ഛൻ ഇടവക സെക്രട്ടറി ശ്രീ ജോസ് മാത്യുവിന് നൽകി ഉദ്ഘാടനം  ചെയ്യുന്നു.

Saturday, June 9, 2018

യജമാനൻ വരുമെന്ന്നേരം എന്ന ഗാനം കേട്ടു നോക്കു


എകദിന വിദ്യാഭ്യാസ മാർഗനിർദ്ദേശക സെമിനാർ 2018

 ആധുനിക വിദ്യാഭ്യാസ രീതികളും കരിയർ കാഴ്ച്ചപ്പാടുകളൂം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒത്തിരി ആശയ കുഴപ്പം സൃഷ്ടിക്കുണ്ടു് .10 / 12കഴിഞ്ഞ് എന്ത് പഠിക്കും എതു കോഴ്സ് തെരെഞ്ഞെടുത്താൽ ഭാവി സുരിക്ഷിതമാകും എന്നു ചിന്തിക്കുന്നവരാണ് അധികവും. മാറുന്ന വിദ്യാഭ്യാസ സാധ്യതകളെപ്പറ്റി അടൂർ കണ്ണംങ്കോട് MG M യുവജനപ്രസ്ഥാനത്തിന്റെ സഹക്കരണത്തോടെ ഭദ്രാസന യുവജനപ്രസ്ഥാനം ഒരു എകദിന വിദ്യാഭ്യാസ മാർഗനിർദ്ദേശക സെമിനാർ 2018 ജൂൺ 9 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ നടത്തി. ഫാ ജോസഫ് ശാമുവേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഫാ ജോൺ റ്റി.ശാമുവേൽ അദ്ധ്യക്ഷത വഹിച്ചു. ജ സെക്രട്ടറി ഫാ.ബിജിൻ  കെ ജോർജ് ജോയിന്റ് സെക്രട്ടറി ഷിബു ചിറക്കരോട്ട് എന്നിവർ ആശംസ അറിയിച്ചുശ്രീ അജി ജോർജ്ജ്  ക്ലാസിനുനേതൃത്വം നൽകി. എകദേശം 120 വിദ്യാർത്ഥികൾ പങ്കെടുത്തു




Friday, June 8, 2018

കടമ്പനാട് പള്ളയിൽ വീണ്ടും ഒരു അതിഥി കൂടി എത്തിച്ചേർന്നു..

 കടമ്പനാട് പള്ളയിൽ വീണ്ടും ഒരു അതിഥി കൂടി എത്തിച്ചേർന്നു.. 


Tuesday, June 5, 2018

അടൂർ കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനം, പത്തനാപുരം പിടവൂർ ശാലേം സെന്റ്മേരീസ് യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിലും പുഴ മലിനമാകാതെ സംരക്ഷിക്കുന്ന തീരദേശ ഗ്രാമത്തെ ആദരിക്കുകയും പുഴയോരത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും വൃക്ഷത്തൈ വിതരണം നിർവഹിക്കുകയും ചെയ്തു. ഏകദേശം 1000 തൈകൾ വിതരണം ചെയ്തു

 ലോക പരിസ്ഥിതി ദിനമായ  അടൂർ കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനം, പത്തനാപുരം പിടവൂർ ശാലേം സെന്റ്മേരീസ് യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിലും  പിടവൂർ റെസിഡൻസ് അസോസിയേഷൻ സഹകരണത്തിലും ഇന്ന് പുഴകൾ മലിനമാകാതെ സംരക്ഷിക്കുന്ന തീരദേശ ഗ്രാമത്തെ ആദരിക്കുകയും പുഴയോരത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും വൃക്ഷത്തൈ വിതരണം നിർവഹിക്കുകയും ചെയ്തു. ഏകദേശം 1000 തൈകൾ വിതരണം ചെയ്തു. ഫാ ജോണ് ടി സാമുവേൽ ഫാ.ബിജിൻ കെ ജോണ് ഫാ. തോമസ് പി മുകളിൽ ഇടികുള ഡാ നിയേൽ ലാൻസി തരകൻ അനിഷ് ജേക്കബ് സോജു ജോഷ്വാ എന്നിവർ നേത്യത്വം നൽകി


Monday, June 4, 2018

മലങ്കരസഭയിലെ പുരാതന ദേവാലയങ്ങള്‍

പുരാതന പള്ളികള്‍:

 ‘ജോര്‍ണാദ’ എന്ന ഗ്രന്ഥത്തില്‍ 16-ാം നൂറ്റാണ്ടിലെ 106 പള്ളികളെപ്പറ്റി പരാമര്‍ശിക്കുന്നു. അവ ഇവയാണ്: 1. അകപ്പറമ്പ്, 2. അങ്കമാലി, 3. അങ്കമാലി കിഴക്കേപള്ളി, 4. അങ്കമാലി ചെറിയപള്ളി, 5. അതിരമ്പുഴ, 6. അമ്പഴക്കാട്, 7. അരുവിത്തുറ, 8. ആരക്കുഴ, 9. ആലങ്ങാട്, 10. ആലപ്പുഴ, 11. ഇടപ്പള്ളി, 12. ഇലഞ്ഞി, 13. ഉദയംപേരൂര്‍, 14. എറണാകുളം, 15. കൂനമ്മാവ്, 16. കടമ്പനാട്, 17. കടമറ്റം, 18. കടുത്തുരുത്തി, 19. കടുത്തുരുത്തി ചെറിയപള്ളി, 20. കണ്ണൂര്‍, 21. കരുനാഗപ്പള്ളി, 22. കല്ലട, 23. കല്ലിശ്ശേരി, 24. കല്ലൂര്‍ക്കാട്, 25. കല്ലൂപ്പാറ, 26. കാഞ്ഞിരപ്പള്ളി, 27. കാഞ്ഞൂര്‍, 28. കായംകുളം, 29. കാരക്കുന്നം, 30. കാര്‍ത്തികപ്പള്ളി, 31. കുടമാളൂര്‍, 32. കുടവെച്ചൂര്‍, 33. കുണ്ടറ, 34. കുരംകുളം, 35. കുറവിലങ്ങാട്, 36. കുറുപ്പമ്പടി, 37. കൊച്ചി, 38. കൊടുങ്ങല്ലൂര്‍, 39. കൊടുങ്ങല്ലൂര്‍-2, 40. കൊട്ടേക്കാട്, 41. കൊരട്ടി, 42. കൊല്ലം, 43. കൊല്ലം-2, 44. കോട്ടയം, 45. കോട്ടയം ചെറിയ, 46. കോതമംഗലം, 47. കോതമംഗലം ചെറിയ, 48. കോതനല്ലൂര്‍, 49. കോലഞ്ചേരി, 50. കോഴിക്കോട്, 51. ചങ്ങനാശ്ശേരി, 52. ചാലക്കുടി, 53. ചുങ്കം, 54. ചെങ്ങന്നൂര്‍, 55. ചെമ്പില്‍, 56. ചേപ്പാട്, 57. ചേന്ദമംഗലം, 58. ചേര്‍പ്പുങ്കല്‍, 59. ചൊവ്വര, 60. ഞാറയ്ക്കല്‍, 61. തളിപ്പറമ്പ്, 62. തിരുവാങ്കോട്, 63. തുമ്പമണ്‍, 64. തുരുത്തിപ്പുറം, 65. തൃപ്പൂണിത്തുറ, 66. തെക്കന്‍ കൂറ്റ്, 67. തെ. പറവൂര്‍, 68. തേവലക്കര, 69. തോടമല, 70. നാഗപ്പുഴ, 71. നിരണം, 72. നെടിയശാല, 73. പള്ളിപ്പുറം, 74. പള്ളുരുത്തി, 75. പഴുവില്‍, 76. പറവൂര്‍, 77. പാലൂര്‍, 78. പാല, 79. പിറവം, 80. പുതുക്കാട്, 81. പുത്തന്‍ചിറ, 82. പുളിങ്കുന്ന്, 83. പുറക്കാട്, 84. പൂഞ്ഞാര്‍, 85. ഭരണങ്ങാനം, 86. മഞ്ഞപ്ര, 87. മറ്റം, 88. മട്ടാഞ്ചേരി, 89. മണര്‍കാട്, 90. മലയാറ്റൂര്‍, 91. മാവേലിക്കര, 92. മുട്ടുചിറ, 93. മുട്ടം, 94. മുതലക്കോടം, 95. മുഹമ്മ, 96. മുളന്തുരുത്തി, 97. മൂഴിക്കുളം, 98. മൈലങ്കൊമ്പ്, 99. വടകര, 100. വടക്കാഞ്ചേരി, 101. വടയാര്‍, 102. വായ്പൂര്‍, 103. വെണ്മണി, 104. വെളിയനാട് വടക്കന്‍, 105. വൈക്കം, 106. വൈപ്പിക്കോട്ട.
ഒരു നൂറ്റാണ്ടു മുമ്പുള്ള മലങ്കരയിലെ പള്ളികളുടെ ലിസ്റ്റ് ഗീവര്‍ഗീസ് റമ്പാന്‍ (രണ്ടാം കാതോലിക്കാ) 1906-ല്‍ പ്രസിദ്ധീകരിച്ച മലങ്കര ഇടവക പഞ്ചാംഗത്തില്‍ കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്:

ബ്രിട്ടീഷ് സംസ്ഥാനം:

(കൊച്ചി ഇടവക) 1. ചാലശെരി കിഴക്കെ പള്ളി, 2. ടി. പടിഞ്ഞാറെ പള്ളി, 3. കൊച്ചീക്കൊട്ടയില്‍ പള്ളി.

കൊച്ചി സംസ്ഥാനം:

4. ആര്‍ത്താറ്റു പള്ളി, 5. കുന്നംകുളം പഴയപള്ളി, 6. ടി. കിഴക്കെ പുത്തന്‍പള്ളി, 7. ടി. തെക്കെ കുരിശുപള്ളി, 8. ടി. ചിറളയത്തു പള്ളി, 9. പഴഞ്ഞി, 10. പേങ്ങാമുക്കു പള്ളി, 11. പോര്‍ക്കുളത്തു പള്ളി, 12. ചേലക്കര പള്ളി, 13. ചക്കരക്കടവു വലിയപള്ളി, 14. ടി. ചെറിയപള്ളി, 15. അയ്യമ്പെള്ളി പള്ളി, 16. കൊച്ചീ മട്ടാഞ്ചേരി പള്ളി, 17. കരിങ്ങാശ്ര പള്ളി, 18. തൃപ്പൂണിത്ര, 19. തിരുവാങ്കുളത്തു പള്ളി, 20. മുളന്തുരുത്തി പള്ളി, 21. വടയാപ്പറമ്പു പള്ളി, 22. മാന്തുരുത്തു പള്ളി, 23. കാഞ്ഞിരമറ്റം പള്ളി, 24. കാരിക്കോടു പള്ളി, 25. വെട്ടിക്കല്‍ പള്ളി.

തിരുവിതാംകൂര്‍ സംസ്ഥാനം:

(അങ്കമാലി ഇടവക) 26. അങ്കമാലി പള്ളി 27. അകപ്പറമ്പു പള്ളി, 28. വടക്കന്‍പറവൂര്‍ പള്ളി, 29. പെരുമ്പടത്ത് പള്ളി, 30. പൊയ്ക്കാട്ടുശേരി പള്ളി, 31. പീച്ചാനിക്കാട്ടു പള്ളി, 32. ടി. താബൊര്‍ പള്ളി, 33. മഞ്ഞപ്ര പള്ളി, 34. ആലുവാ പള്ളി, 35. കുറുപ്പുംപടി പള്ളി, 36. (ടി. മലേല്‍ കുരിശു ബെത് സൊഹദൊ പള്ളി), 37. വെങ്ങൂര്‍ പള്ളി, 38. തുരുത്തിപ്പിള്ളി പള്ളി, 39. അല്ലപ്ര പള്ളി, 40. പെരുമ്പാവൂര്‍ ബെതെല്‍ സൂലൊക്കൊ പള്ളി, 41. വെങ്ങോല പള്ളി, 42. പള്ളിക്കര പള്ളി, 43. ടി. മലേല്‍ കുരിശു പള്ളി, 44. ടി. താമരച്ചാല്‍ പള്ളി, 45. ടി. കിഴക്കമ്പലത്തു പള്ളി, 46. ടി. കാക്കനാട്ടു പള്ളി, 47. കോട്ടപ്പടി പള്ളി, 48. ചേലാടു പള്ളി, 49. കോതമംഗലം വലിയപള്ളി, 50. ടി. ചെറിയപള്ളി, 51. പോത്താനിക്കാടു പള്ളി, 52. കാരക്കുന്നം പള്ളി, 53. റാക്കാടു പള്ളി, 54. ടി. കടാതി കുരിശുപള്ളി, 55. മാറാടി പള്ളി, 56. കുന്നക്കുരുടി പള്ളി, 57. തൃക്കളത്തൂരു പള്ളി, 58. മഴുവന്നൂര്‍ പള്ളി, 59. ചെറുകോട്ടുകുന്നേല്‍ പള്ളി,
(കണ്ടനാട്ടു ഇടവക) 60. കണ്ടനാട്ടു പള്ളി, 61. കണ്യാട്ടുനിരപ്പെല്‍ പള്ളി, 62. കോലഞ്ചേരി പള്ളി, 63. പുത്തന്‍കുരിശു പള്ളി, 64. കുറുഞ്ഞി പള്ളി, 65. നീറാമ്മോളത്തു പള്ളി, 66. കോട്ടൂരു പള്ളി, 67. കടമറ്റം പള്ളി, 68. വടകര പള്ളി, 69. ടി. പാലക്കൊഴ പള്ളി, 70. ടി. മണ്ണത്തൂര പള്ളി, 71. ടി. കൂത്താട്ടുകുളം പള്ളി, 72. ടി. പെരിയാമ്പ്ര പള്ളി, 73. ടി. കുഴിക്കാട്ടുകുന്നു പള്ളി, 74. ടി. പുതുവേലി പള്ളി, 75. മുളക്കുളം പള്ളി, 76. ടി. മണ്ണക്കുന്നെല്‍ പള്ളി, 77. ടി. കുന്നെല്‍ പുത്തന്‍ പള്ളി, 78. ടി. പാറേല്‍ പള്ളി, 79. ചെമ്മഞ്ചി പള്ളി, 80. പിറവം പള്ളി, 81. ഓണക്കൂര്‍ പള്ളി, 82. നെച്ചൂരു പള്ളി, 83. വടയാപ്പറമ്പു പള്ളി, 84. കാരാമ്മക്കുന്നെല്‍ പള്ളി, 85. മാമ്മലശേരി പള്ളി, 86. രാമങ്ങലം പള്ളി, 87. കിഴുമുറി പള്ളി, 88. പാമ്പാക്കുട പള്ളി, 89. ടി. പുത്തന്‍പള്ളി, 90. ചെമ്പില്‍ പള്ളി, 91. മണകുന്നം പള്ളി, 92. തെക്കന്‍പറവൂര്‍ പള്ളി.
(കോട്ടയം ഇടവക) 93. കോട്ടയം വലിയപള്ളി, 94. ടി. ചെറിയപള്ളി, 95. ടി. പുത്തന്‍, 96. ടി. പുത്തനങ്ങാടി കുരിശുപള്ളി, 97. ടി. മാര്‍ ഏലിയാ ചാപ്പല്‍, 98. പാണമ്പടിക്കല്‍ പള്ളി, 99. ചെങ്ങളത്തില്‍ പള്ളി, 100. കുമരകം പള്ളി, 101. കല്ലുങ്കത്ര പള്ളി, 102. പരിപ്പ പള്ളി, 103. കോട്ടയം സിമ്മനാരി പള്ളി, 104. പാറമ്പുഴ പള്ളി, 105. പേരൂര്‍ പള്ളി, 106. മണര്‍കാട്ടു പഴയപള്ളി, 107. ടി. പുത്തന്‍പള്ളി, 108. മാങ്ങാനത്തു പള്ളി, 109. അമയന്നൂ വടക്കന്‍മണ്ണൂരു പള്ളി, 110. കാരിക്കാമറ്റം പള്ളി, 111. പാമ്പാടി പള്ളി, 112. കങ്ങഴ പള്ളി, 113. മീനടം കിഴക്കെ പള്ളി, 114. ടി. പടിഞ്ഞാറെ പള്ളി, 115. പുതുപ്പെള്ളി പള്ളി, 116. നിലയ്ക്കല്‍ പള്ളി, 117. അഞ്ചേരി പള്ളി, 118. തോട്ടയ്ക്കാടു പള്ളി, 119. പുതുശേരി പള്ളി, 120. നാലുന്നാക്കല്‍ പള്ളി, 121. വാകത്താനം പള്ളി, 122. ടി. വള്ളിക്കാട്ടു പള്ളി, 123. ടി. വെട്ടിക്കക്കുന്നേല്‍ പള്ളി, 124. പള്ളത്തു പള്ളി, 125. പാക്കില്‍ പള്ളി, 126. ആലപ്പുഴ (കൊല്ലാടു) പള്ളി, 127. ചിങ്ങോനത്തു പള്ളി, 128. ടി. പുത്തന്‍പള്ളി, 129. കുഴിമറ്റത്തു പള്ളി, 130. കുറിച്ചി പള്ളി, 131. നീലമ്പേരൂര്‍ പള്ളി, 132. വെളിയനാടു പള്ളി, 133. ചേന്ദംകരി പള്ളി, 134. വാഴൂര്‍ പള്ളി.
(നിരണം ഇടവക) 135. നിരണം പള്ളി, 136. വളഞ്ഞവട്ടത്തു പള്ളി, 137. മേപ്പാടത്തു പള്ളി, 138. എരതോട്ടു പള്ളി, 139. മാന്നാത്തു പള്ളി, 140. നെടുമ്പ്രത്തു പള്ളി, 141. തലവടി കിഴക്കെക്കര പള്ളി, 142. തലവടി പടിഞ്ഞാറെക്കര പള്ളി, 143. എടത്വാ പള്ളി, 144. ചേപ്പാടു പള്ളി, 145. പള്ളിപ്പാട്ടു പള്ളി, 146. കാരിച്ചാല്‍ പള്ളി, 147. കരുവാറ്റാ പള്ളി, 148. കാര്‍ത്തികപ്പള്ളി പള്ളി, 149. അരാഴി പള്ളി, 150. ചെന്നിത്തല പള്ളി, 151. മെപ്രാല്‍ വലിയപള്ളി, 152. ടി. പുത്തന്‍പള്ളി, 153. കാരെയ്ക്കല്‍ പള്ളി, 154. തിരുവല്ലാ പാലിയക്കര പള്ളി, 155. ടി. കട്ടപ്പ്രത്തു പള്ളി, 156. ടി. തെക്കെ പുത്തന്‍പള്ളി, 157. മല്ലപ്പെള്ളി പള്ളി, 158. ടി. പുത്തന്‍പള്ളി, 159. ചെങ്ങരൂര്‍ പള്ളി, 160. തുരുത്തിക്കാട്ടു പള്ളി, 161. വെണ്ണിക്കുളത്തു പള്ളി, 162. കല്ലൂപ്പാറ പള്ളി, 163. കറ്റൊട്ടു പള്ളി, 164. ഇരവിപേരൂര്‍ പള്ളി, 165. കവിയൂര്‍ പഴയപള്ളി, 166. ടി. സ്ലീബാ പള്ളി, 167. ഇരുവെള്ളിപ്രാ പള്ളി, 168. ഇലഞ്ഞിയ്ക്കല്‍ കുരിശുപള്ളി, 169. പരുമല സെഹിയോന്‍ പള്ളി.
(തുമ്പമണ്‍ ഇടവക) 170. തുമ്പമണ്‍ വലിയപള്ളി, 171. ടി. കാദിശ്ത്താ പള്ളി, 172. ഉളകാടി പള്ളി, 173. തുമ്പമണ്‍ മര്‍ത്തൊമ്മാ പുത്തന്‍, 174. ചന്ദനപ്പെള്ളി പള്ളി, 175. കുടച്ചനാട്ടു പള്ളി, 176. ഓമല്ലൂര്‍ പള്ളി, 177. കൈപ്പട്ടൂര്‍ പള്ളി, 178. കൊടുമണ്‍, 179. കിഴവള്ളൂര്‍ പള്ളി, 180. വാഴമുട്ടത്തു പള്ളി, 181. ഏറത്തു തുമ്പമണ്‍ പള്ളി, 182. മല്ലശേരി പള്ളി, 183. പ്രക്കാനത്തു പള്ളി, 184. മാക്കാങ്കരെ പള്ളി, 185. കുമ്പഴ പഴയപള്ളി, 186. ടി. പുത്തന്‍പള്ളി, 187. പരിയാരത്തു പള്ളി, 188. ടി. പുത്തന്‍ പള്ളി, 189. മൈലപ്രാ പള്ളി, 190. എലന്തൂര്‍ പള്ളി, 191. കടമ്മിനിട്ട പള്ളി, 192. അറത്തി പള്ളി, 193. പുന്തല പള്ളി, 194. മാന്തുക പള്ളി, 195. വെണ്മണി പള്ളി, 196. ടി. പുത്തന്‍ പള്ളി, 197. കുന്നത്തു പള്ളി, 198. ഉള്ളന്നൂര്‍ പള്ളി, 199. അയിത്തല പള്ളി, 200. റാന്നി പള്ളി, 201. തോട്ടുമണ്‍ പള്ളി, 202. കാട്ടൂര്‍ പള്ളി, 203. വയലത്തു പള്ളി, 204. വൈക്കത്തു പള്ളി, 205. അയിരൂര്‍ പഴയ പള്ളി, 206. ടി. പുത്തന്‍ പള്ളി, 207. ടി. മതാപ്പാറ പള്ളി, 208. കോഴഞ്ചേരി വലിയപള്ളി, 209. ടി. പുത്തന്‍ പള്ളി, 210. വഞ്ചിത്തറ പള്ളി, 211. മെഴുവേലില്‍ പള്ളി, 212. കുറിയന്നൂര്‍ പള്ളി, 213. മാരാമണ്ണ് പള്ളി, 214. പുത്തന്‍കാവില്‍ വലിയപള്ളി, 215. ടി. പുത്തന്‍ പള്ളി, 216. നെല്ലിക്കല്‍ പള്ളി, 217. തട്ടെയ്ക്കാട്ടു പള്ളി, 218. കല്ലൂശേരി പള്ളി, 219. ചെങ്ങന്നൂര്‍ പള്ളി, 220. ഉമയാറ്റുകര, 221. ഇടവങ്കാട്ടു പള്ളി, 222. ഇടവങ്കാട്ടു പള്ളി, 223. ബുധനൂര്‍, 224. ബുധനൂര്‍, 225. ചുനക്കര പള്ളി, 226. ചുനക്കര പള്ളി,, 227. നൂറനാട്ടു പള്ളി.
(കൊല്ലം ഇടവക) 228. കൊല്ലത്തു പള്ളി, 229. മാവേലിക്കര പുതിയകാവു പള്ളി, 230. ടി. പുത്തന്‍പള്ളി, 231. പത്തിച്ചിറ പള്ളി, 232. കായങ്കുളത്തു പള്ളി, 233. കൊറ്റമ്പെള്ളി പള്ളി, 234. തഴവാ പള്ളി, 235. ചൂരനാട്ടു പള്ളി, 236. ടി. പുത്തന്‍പള്ളി, 237. പുത്തൂര്‍ പള്ളി, 238. കാരിക്കല്‍ പള്ളി, 239. കടമ്പനാട്ടു പള്ളി, 240. കല്ലൊവല്ല്യ പള്ളി, 241. ടി. കൊടുവള പള്ളി, 242. ടി. കിഴക്കെഭാഗത്തു പുത്തന്‍ പള്ളി, 243. കുണ്ടറ വലിയപള്ളി, 244. ടി. പുത്തന്‍പള്ളി, 245. ടി. കിഴക്കെ ഭാഗത്തു പുത്തന്‍ പള്ളി, 246. നല്ലാ പള്ളി, 247. തെവലക്കര പള്ളി, 248. കോഴിക്കോട്ടു പള്ളി, 249. പെരിനാട്ടു പള്ളി, 250. മുഖത്തല പള്ളി, 251. ചാത്തന്നൂര്‍ പള്ളി, 252. ആതിച്ചനല്ലൂര്‍ പള്ളി, 253. ചെങ്കുളത്തു പള്ളി, 254. ടി. പുത്തന്‍ പള്ളി, 255. വെങ്ങൂര്‍ പള്ളി, 256. പൂയപ്പെള്ളി പള്ളി, 257. ഓടനാവട്ടത്തു പഴയപള്ളി, 258. ടി. പുത്തന്‍പള്ളി, 259. നെല്ലിക്കുന്നത്തു പള്ളി, 260. കൊട്ടാരക്കര പള്ളി, 261. ടി. കോട്ടപ്പുറത്തു പള്ളി 262. ടി. കുറ്റീഭാഗത്തു പള്ളി, 263. ടി. കിഴക്കെ തെരുവില്‍ പള്ളി, 264. തലൂര്‍ പള്ളി, 265. ടി. പുത്തന്‍ പള്ളി, 266. എളമ്പല്‍ പള്ളി, 267. പുനലൂര്‍ പള്ളി, 268. കരവാളൂര്‍ പുത്തന്‍ പള്ളി, 269. അഞ്ചല്‍ പള്ളി, 270. പെരുങ്ങള്ളൂര്‍ പള്ളി, 271. കമ്പങ്കോട്ടു പള്ളി, 272. വാളകത്തു പള്ളി, 273. ഏനാത്തു പഴയപള്ളി, 274. ടി. പുത്തന്‍ പള്ളി, 275. കുളക്കെട പള്ളി, 276. കലയപുരത്തു പഴയപള്ളി, 277. ടി. പുത്തന്‍ പള്ളി, 278. പെരിങ്ങനാട്ട�
� പള്ളി, 279. കണ്ണുങ്കോട്ടു പള്ളി, 280. ആനന്ദപ്പെള്ളി പള്ളി, 281. പറക്കോട്ടു പള്ളി, 282. കലഞ്ഞൂര്‍ പള്ളി, 283. തിരുവനന്തപുരം പള്ളി, 284. തിരുവാങ്കോട്ടു പള്ളി.

1876-ലെ മുളന്തുരുത്തി സുന്നഹദോസില്‍ പങ്കെടുത്ത ദേവാലയങ്ങള്‍

1. അങ്കമാലി അകപ്പറമ്പു പള്ളി
2. നെരണത്തു പള്ളി
3. ആര്‍ത്താറ്റു കുന്നംകുളം മുതലായ പള്ളി
4. പള്ളിക്കര പള്ളി
5. മഞ്ഞപ്ര പള്ളി
6. മാമ്മലശ്ശേരി പള്ളി
7. പുരവത്തു പള്ളി
8. ചിറളയത്ത് പള്ളി
9. മാക്കാംകുന്ന് പള്ളി
10. കുന്നംകുളം പുത്തന്‍പള്ളി
11. കിഴവള്ളു പള്ളി
12. കുണ്ടറ പള്ളി
13. ഓണക്കുറ്റി പള്ളി
14. വേങ്ങു പള്ളി
15. കുണ്ടറ പുത്തന്‍പള്ളി
16. പോത്താനിക്കാട്ടു പള്ളി
17. മുളക്കുളത്തു പള്ളി
18. തെക്കന്‍പറവൂര പള്ളി
19. പുറ്റുമാനു പള്ളി
20. വടകര പള്ളി
21. കുറിഞ്ഞി പള്ളി
22. കോട്ടൂര നസ്രാസു പള്ളി
23. കോലഞ്ചേരി പള്ളി
24. കണ്ണിയാട്ടു നെരപ്പേല്‍ പള്ളി
25. ശ്രായി ചെറിയപള്ളി
26. പരിയാരത്തു പള്ളി 
27. നടമെല്‍ പള്ളി
28. മാറാടി പള്ളി
29. ചാത്തന്നു പള്ളി
30. റാക്കാട്ടു പള്ളി
31. പന്തളത്തു പള്ളി
32. പാമ്പാക്കുട പള്ളി
33. പഴഞ്ഞി പള്ളി
34. കണ്ടനാട്ടു പള്ളി 
35. മാന്തുരുത്തേല്‍ പള്ളി
36. കൊച്ചീകോട്ടയില്‍ പള്ളി
37. കുന്നകുരുടി പള്ളി 
38. രാമമങ്ങലത്തു പള്ളി
39. റാന്നി പള്ളി
40. തിരുവല്ലാ പള്ളി
41. കുറിച്ചിയില്‍ പള്ളി
42. നെല്ലിക്കല്‍ പള്ളി
43. അയിരൂ പള്ളി 
44. കാട്ടൂര്‍ പള്ളി
45. മല്ലപ്പള്ളി പള്ളി
46. കല്ലിച്ചേരി പള്ളി
47. പാമ്പാടി പള്ളി
48. നാലന്നാക്കല്‍ പള്ളി
49. കയ്പട്ടൂര്‍ പള്ളി
50. ഓമല്ലൂര്‍ പള്ളി
51. കടമറ്റത്തു പള്ളി,,
52. തുമ്പമണ്‍ പള്ളി ,,
53. കൊടശ്ശനാട്ടു പള്ളി 
54. ചന്ദനപ്പള്ളി പള്ളി 
55. പുതുപ്പള്ളി പള്ളി 
56. കോട്ടയത്തു വല്യപള്ളി 
57. ചേലക്കര പള്ളി 
58. തുരുത്തിക്കാട്ടു പള്ളി
59. പീച്ചാനിക്കാട്ടു പള്ളി
60. മഴുവന്നൂര്‍ പള്ളി
61. ചെമ്പില്‍ പള്ളി
62. നീലംപേരൂ പള്ളി
63. പുത്തന്‍കാവ് പള്ളി
64. കുറുപ്പുംപടി പള്ളി
65. ചെന്നിത്തല പള്ളി
66. ചെങ്ങന്നൂ പള്ളി
67. കോതമംഗലത്തു വല്യപള്ളി
68. കുമരകത്തു പള്ളി
69. കോട്ടപ്പടി പള്ളി
70. കല്ലൂപ്പാറ പള്ളി
71. കല്ലുങ്കത്ര പള്ളി
72. മാവേലിക്കര പള്ളി – തഴക്കര
73. പാലക്കൊഴ പള്ളി
74. ചേപ്പാട്ടു പള്ളി
75. കരിങ്ങാശ്ര പള്ളി
76. പള്ളിപ്പാട്ടു പള്ളി
77. കാരിച്ചാല്‍ പള്ളി
78. വെളിയനാട്ടു പള്ളി
79. തുരുത്തിപിളി പള്ളി
80. പരുമല പള്ളി
81. വാകത്താനത്തു പള്ളി
82. പുതുശ്ശെരി പള്ളി
83. പള്ളത്തു പള്ളി
84. കോട്ടയത്തു ചെറിയപള്ളി
85. കോതമംഗലത്തു ചെറിയപള്ളി
86. മണര്‍കാട്ടു പള്ളി
87. മാവേലിക്കര പുതിയകാവു പള്ളി
88. മുളന്തുരുത്തി പള്ളി
89. ശ്രായി പള്ളി
90. കോട്ടയത്തു പുത്തന്‍പള്ളി
91. കാരക്കല്‍ പള്ളി
92. തലവടി കിഴക്കേക്കര പള്ളി
93. തിരുവല്ലാ പുത്തന്‍പള്ളി
94. കറ്റാണത്തു പള്ളി
95. വിയപുരത്തു പള്ളി
96. കരുവാറ്റ പള്ളി
97. അനപ്രമ്പാല്‍ പള്ളി
98. തലവടി കുഴിപ്പള്ളി
99. നെച്ചൂ പള്ളി
100. ചാലശ്ശേരി പള്ളി
101. ചെങ്ങളത്തില്‍ പള്ളി
102. കായങ്കുളത്തു പള്ളി
103. കണ്ണന്‍കോട്ടു പള്ളി

Sunday, June 3, 2018

വി. സഭയ്ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന

ദൈവപുത്രാ, വിശുദ്ധ സഭയ്ക്കു നിരപ്പു കൊടുക്കുകയും അതില്‍ നിന്നു ദുഷ്ട ഭിന്നതകളെയും പിരിച്ചിലുകളെയും ഇല്ലാതാക്കുകയും ചെയ്യണമെ. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിപ്പാന്‍ തക്കവണ്ണം അതിന്‍റെ വാതിലുകളെ നിന്‍റെ സ്ലീബായാല്‍ മുദ്ര വയ്ക്കണമെ. തര്‍ക്കക്കാരുടെ കലഹിപ്പിക്കുന്ന തര്‍ക്കം അതില്‍ പ്രവേശിക്കയും അരുതേ.

മ്ശിഹാരാജാവേ, വിശുദ്ധസഭ നിന്നാല്‍ ഉയര്‍ത്തപ്പെടുകയും അതിലെ തലവന്മാരും ശുശ്രൂഷകന്മാരും നിരപ്പാക്കപ്പെടുകയും ചെയ്യണമെ.

കര്‍ത്താവേ, വിശുദ്ധ സഭയില്‍ സമാധാനം വര്‍ദ്ധിക്കയും അതിന്‍റെ കൂട്ടം ആര്‍പ്പുവിളിക്കയും, അതിന്‍റെ മക്കള്‍ സന്തോഷിക്കയും, അതിന്‍റെ  തല ഉയര്‍ത്തപ്പെടുകയും, അതിന്‍റെ മഹത്വം വര്‍ദ്ധിക്കയും, അതിന്‍റെ കിരീടത്തിന് ഉന്നതി ലഭിക്കയും, അതിന്‍റെ മടി നിറയുകയും, അതിന്‍റെ മക്കള്‍ വര്‍ദ്ധിക്കയും, അതിന്‍റെ ശത്രുക്കള്‍ വീണുപോകയും ചെയ്യണമെ. അതിന്‍റെ ശത്രുക്കള്‍ ലജ്ജിക്കയും, അതിന്‍റെ മക്കളില്‍ അത് സന്തോഷിക്കയും, അതിന്‍റെ കൂട്ടങ്ങളില്‍ അത് ആനന്ദിക്കയും, അതിന്‍റെ ഭരണക്കാരില്‍ അത് ഇമ്പപ്പെടുകയും ചെയ്യുമാറാകണമെ. അതിനെ പുതുതാക്കുന്നവര്‍ മഹത്വത്തിന്‍റെ ശബ്ദങ്ങളാല്‍ അതില്‍ സ്തുതിപാടുമാറാകണമെ.

ഞങ്ങളുടെ കര്‍ത്താവെ, നാനാഭാഗങ്ങളിലുള്ള നിന്‍റെ സഭയെ നീ നിരപ്പാക്കണമെ. തിരുവിഷ്ടപ്രകാരം അതിനെ ശുശ്രൂഷിക്കുന്ന ഇടയന്മാരെ അതില്‍ നിയമിക്കണമെ. സത്യപ്രകാശം അതില്‍ ശോഭയോടെ പ്രകാശിക്കണമെ. അതു പരിശുദ്ധ ത്രിത്വത്തിന്‍റെ രഹസ്യത്തെ സ്തോത്രം ചെയ്തു വന്ദിച്ചു മഹത്വപ്പെടുത്തുവാനായിട്ടു സന്തോഷങ്ങളുടെ മാസങ്ങളെയും ഐശ്വര്യമുള്ള സംവത്സരങ്ങളെയും അതിനു നീ കൊടുക്കണമെ, ആമ്മീന്‍.

ബഥേൽ അരമനയിൽ നടന്ന ഗുരുവന്ദനം പരിപാടി

ഗുരുഭക്തിയുംമൂല്യബോധവുമുള്ള തലമുറ വളർന്നുവെങ്കിൽ മാത്രമേ സമൂഹത്തിന് നിലനില്ക്കുവാൻ കഴിയുകയുള്ളൂയെന്ന് ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പ്രസ്താവിച്ചു. പുതിയ അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കു വേണ്ടി ബഥേൽ അരമനയിൽ നടത്തിയ ഗുരു വന്ദനം പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭദ്രാസന മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു. ശ്രീമതി. അഞ്ജന റിബേക്ക റോയി ക്ലാസെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ, ഫാ. തോമസ് കൊക്കാപ്പറമ്പിൽ, ഫാ. ഐപ്പ് പി സാം, ഫാ. ജോൺ ചാക്കോ, ഫാ. ടിജു എബ്രഹാം, ഫാ. മത്തായി സഖറിയ, ഫാ. സുനിൽ ജോസഫ്, സജി പട്ടരുമഠം, സിബി മത്തായി എന്നിവർ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നായി 600 വിദ്യാർത്ഥികൾ സംബന്ധിച്ചു. ⇝കൂടുതൽ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

അടൂര്‍-കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ "മണ്ണിനൊരു കൂട്ട് " പരിസ്ഥിതി സംരക്ഷണ ദിനാചരണം

അടൂര്‍-കടമ്പനാട് ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ "മണ്ണിനൊരു കൂട്ട് " പരിസ്ഥിതി സംരക്ഷണ ദിനാചരണം വൃക്ഷതൈ വിതരണം ചെയ്ത് തേമ്പാറ മര്‍ത്തശ്മുനി പള്ളിയില്‍ ഉദ്ഘാടനം ചെയ്തു ഫാ.ജോണ്‍ റ്റി സാമുവേല്‍,ഷിബു ജി.,സിബി സ്ളീബാ എന്നിവര്‍ നേതൃത്വം നല്‍കി...

പുഴ സംരക്ഷണത്തിന് ഒരു കൂട്ടായ്മ അടൂർ കടമ്പനാട് ഭദ്രാസന യൂവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ

പുഴ സംരക്ഷണത്തിന് ഒരു കൂട്ടായ്മ.


പുഴയോരം

ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് , പുഴകൾ മലിനമാകാതെ സംരക്ഷിക്കുന്ന തീരദേശ ഗ്രാമത്തെ ആദരിക്കുകയും പുഴയോരത്ത് വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും വൃക്ഷത്തൈ വിതരണം നിർവഹിക്കുകയും ചെയ്യുന്നു.

അടൂർ കടമ്പനാട് ഭദ്രാസന യുവജനപ്രസ്ഥാനം, പത്തനാപുരം പിടവൂർ ശാലേം സെന്റ്മേരീസ് യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിലും  പിടവൂർ റെസിഡൻസ് അസോസിയേഷൻ സഹകരണത്തിലും നടത്തുന്നു.

ജൂൺ അഞ്ച് 3 pm
പിടവൂർ തര്യൻതോപ്പ് കടവിൽ.

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് സ്കൂൾ കിറ്റ് വിതരണം നടത്തി



*മാർ ദിദിമോസ്‌ മിനിസ്ട്രി അക്ഷരമിത്രം പദ്ധതി *
കരിമ്പ സൈന്റ്റ്‌ ജോഹ്ന്സ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ യുവജന പ്രസ്ഥാനത്തിന്‍റെ നേതൃത്വത്തില്‍ കരിമ്പ പ്രദേശത്തെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് അദ്ധ്യായന വര്‍ഷാരംഭത്തില്‍ 
50 " വിദ്യാര്‍ഥി- വിദ്യാര്‍ഥിനികള്‍ക്ക് ഫുൾ   സ്കൂൾ കിറ്റ് കൊടുത്തു
വി: കുര്‍ബാനക്ക്ശേഷം ബഹു: വികാരി ജേക്കബ് കുരുവിള  അച്ചന്‍ ,വൈസ് പ്രസിഡന്റ്‌ adv. ആദർശ് കുര്യൻ, സെക്രട്ടറി. സുബിൻ  ജോർജ്, യുവജന പ്രസ്ഥാന ഭാരവാഹികള്‍ എന്നിവരുടെ നേതൃത്തത്തില്‍ അപേക്ഷ സമര്‍പ്പിച്ച എല്ലാവര്ക്കും കിറ്റ് വിതരണംനടത്തി.





Saturday, June 2, 2018

പരിശുദ്ധ ബാവാ തിരുമേനിയുടെ തൃക്കരങ്ങളാൽ കൂദാശ ചെയ്യപ്പെട്ട യുവജന പ്രസ്ഥാനത്തിന്റെ നവീകരിച്ച കേന്ദ്ര ഓഫീസ്.

പരിശുദ്ധ ബാവാ തിരുമേനിയുടെ തൃക്കരങ്ങളാൽ കൂദാശ ചെയ്യപ്പെട്ട യുവജന പ്രസ്ഥാനത്തിന്റെ നവീകരിച്ച കേന്ദ്ര ഓഫീസ്.




Friday, June 1, 2018

ഭാഗ്യസ്മരണാർഹനായ ഔഗേൻ മാർ ദിവന്നാസിയോസ്‌ തിരുമേനിയുടെ 11-)o ഓർമ്മപ്പെരുന്നാൾ

ഭാഗ്യസ്മരണാർഹനായ ഔഗേൻ മാർ ദിവന്നാസിയോസ്‌ തിരുമേനിയുടെ 11ാo ഓർമ്മപ്പെരുന്നാൾ വാകത്താനം വള്ളിക്കാട്ട് ദയറായിൽ 2018 ജൂൺ 3 മുതൽ 6 വരെ..https://www.facebook.com/catholicasimhasanam/

കടമ്പനാട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ

കടമ്പനാട് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ